ഒടയംചാലിൽ പുതിയ റോട്ടറി ക്ലബ് നിലവിൽ വന്നു.
കാഞ്ഞങ്ങാട്: ഒടയംചാലിൽ പുതുതായി രൂപവത്കരിച്ച ഒടയംചാൽ ഡൗൺടൗൺ റോട്ടറി ക്ലബ്ബിൻ്റെ പ്രസിഡൻ്റായി രാജൻ ആവണിയും സെക്രട്ടറിയായി ബിനോയ് കുര്യനും സ്ഥാനമേറ്റു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.രാജേഷ് സുഭാഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡൻ്റ് സന്ദീപ് ജോസ് അധ്യക്ഷത വഹിച്ചു. നിയുക്ത റോട്ടറി ഗവർണർ വി.വി.പ്രമോദ് നായനാർ മുഖ്യാതിഥിയായി. ശിശുദിനത്തിൻ്റെ ഭാഗമായി വിവിധരംഗങ്ങളിൽ മികവ് കാട്ടിയ കുട്ടികളെ അനുമോദിച്ചു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ് സ്ഥാപക പ്രസിഡൻ്റ് ഡോ.കെ.ജി.പൈ, മാതൃഭൂമി ഡയറക്ടർ ഡോ.ടി.കെ.ജയരാജ്, റോട്ടറി മുൻ ഗവർണർ സുഭാഷ് ചന്ദ്രബോസ് എന്നിവരുടെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ സി.എം.ഉദയഭാനു ക്ലബ് മുഖപത്രം പ്രകാശനം ചെയ്തു. അസി.ഗവർണർ കെ.രാമകൃഷ്ണൻ, അനിൽ മേലത്ത്, സി.ടി.നാരായണൻ, എം.ടി.ദിനേശ്, ക്ലബ് സെക്രട്ടറി എ. മനോജ്കുമാർ,എം.എസ്.പ്രദീപ്, കെ.രാജേഷ് കാമത്ത്, വി.വി.ഹരീഷ്, രഞ്ജിത്ത് സി.നായർ, എച്ച്.ഗജാനൻ കാമത്ത്, കെ.കെ.സേവിച്ചൻ എന്നിവർ സംസാരിച്ചു.