സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയും
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച 36,720 രൂപയായിരുന്നു പവൻവില. ഇത് ശനിയാഴ്ച 36,880 രൂപയിലേക്ക് ഉയർന്നു. ഈ മാസത്തെ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ വിലയാണ് ശനിയാഴ്ചത്തേത്.
നവംബർ മൂന്നിന് ഏറ്റവും കുറഞ്ഞ വിലയായ 35,640 രൂപ രേഖപ്പെടുത്തിയിരുന്നു. ഈ വില നാലാം തീയതിയും തുടർന്നു.