ഡല്‍ഹിയില്‍ തീപിടുത്തം; നാല് പേര്‍ക്ക് പൊള്ളലേറ്റു
ന്യുഡല്‍ഹി: ഡല്‍ഹിയിലെ നഗ്ലോയിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പൊള്ളലേറ്റു. ലക്ഷ്മി പാര്‍ക്കിലെ ബി-65 അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. എല്‍പിജി സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് അപകടം.
അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.