ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു
മട്ടന്നൂർ: വയറിങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. ഏളന്നൂരിലെ ഗോവിന്ദെൻറ മകൻ സുമേഷ് (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിക്കുപോയ സുമേഷിനെ ഷോക്കേറ്റ നിലയിൽ കാണുകയായിരുന്നു.
തുടർന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.