പള്ളിക്കര തെക്കേകുന്നിലെ എ.നാരായണൻ മാസ്റ്റർ മരണപ്പെട്ടു.
പള്ളിക്കര: തെക്കേകുന്നിലെ രാജി നിവാസിലെ എ.നാരായണൻ മാസ്റ്റർ (94) മരണപ്പെട്ടു.
ജി.ഡബ്ല്യു എൽ.പി സ്ക്കൂൾ പള്ളിക്കരയിലെ പ്രധാന അധ്യാപകനായി വിരമിച്ചു. ജി.എം.യു.പി.സ്ക്കൂൾ പള്ളിക്കര, ജി.എൽ.പി സ്കൂൾ കുണിയ, ജി.യു.പി.സ്ക്കൂൾ പാണത്തൂർ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പള്ളിക്കരയിൽ ഗവ.ഹൈസ്ക്കൂൾ കൊണ്ട് വരുന്നതിന് മുന്നിട്ടിറങ്ങിയ പ്രധാനികളിൽ ഒരാളായിരുന്നു നാരായണൻ മാസ്റ്റർ, വിശ്രമവേളയിൽ സാമൂഹിക പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഭാര്യ : എ.നാരായണി (റിട്ട. പ്രധാന അധ്യാപിക)
മക്കൾ :രാജേശ്വരി (റിട്ട. പ്രധാന അധ്യാപിക) രാജേന്ദ്രപ്രസാദ് (മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സി.എം.പി.ജില്ലാ കമ്മിറ്റി അംഗം)
രാജീവനി (സീനിയർ നഴ്സിംഗ് ഓഫീസർ, ത്വക്ക് രോഗാശുപത്രി ചേവായൂർ), രാജേഷ് കുമാർ, സൗദാമിനി (ഹെൽത്ത് നഴ്സിംഗ് സൂപ്രവൈസർ, കുറ്റ്യാടി)
മരുമക്കൾ : ടി. ഗോപാലൻ (റിട്ട. അസിസ്റ്റൻറ് കമ്മീഷണർ )
നിമ്മി (ടീച്ചർ പ്രീ – പ്രൈമറി, ജി.എം.യു.പി.സ്ക്കൂൾ പള്ളിക്കര, ജയചന്ദ്രൻ (റേഡിയോളജിസ്റ്റ് കോഴിക്കോട്), ഉദയ, കെ.പി.തമ്പി (റിട്ട. വെറ്റിനറി ഫീൽഡ് ഓഫീസർ)
ശവസംസ്ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് സ്വവസതിയിൽ