ഭുവനേശ്വര്‍: ഒഡീഷയിലെ സര്‍ക്കാര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് പിന്നാലെ സമാനമായി മറ്റൊരു സംഭവം ആ സ്കൂളില്‍ നടന്നതായി റിപ്പോര്‍ട്ട്. സ്കൂളില്‍ ആരോഗ്യവകുപ്പ് നടത്തിയ വൈദ്യപരിശോധനയില്‍ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് തന്നെയാണ് പത്താം ക്ലാസുകാരിയെയും ഗര്‍ഭിണിയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്കൂളിലെ മറ്റ് പെണ്‍കുട്ടികളെയും ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തിയതോടെയാണ് ആരോഗ്യ വകുപ്പ് സ്കൂളില്‍ പരിശോധന നടത്തിയത്. വൈദ്യ പരിശോധനയില്‍ പത്താംക്ലാസ് വിദ്യാര്‍ഥികളിലൊരാള്‍ ഏഴുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററിനും പ്രിന്‍സിപ്പാളിനുമെതിരെ ശിശുക്ഷേമ സമിതി പൊലീസില്‍ പരാതി നല്കി. ലക്ഷ്മിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് ശിശുക്ഷേമ സമിതി പരാതി നല്‍കിയത്. എന്നാല്‍ ഈ പെണ്‍കുട്ടി ഇതേ സ്കൂളിലെ തന്നെ സ്റ്റാഫിന്റെ മകളാണെന്നും ഹോസ്റ്റലില്‍ അല്ല താമസിക്കുന്നതെന്നുമാണ് ഹെഡ്മാസ്റ്റര് സംഭവത്തില്‍ നല്കിയ മൊഴി.
ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. സംഭവത്തില്‍ സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടി മൂന്നുമാസം ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കേസിലെ പ്രതിയായ 60 കാരന് പ്രധാന അധ്യാപികയ്ക്കൊപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് നിരവധി തവണ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. സ്കൂള്‍ അവധിക്കാലത്ത് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളോട് ഇയാള്‍ സമ്മതം വാങ്ങിച്ചിരുന്നു. അവിടെ വെച്ചും പീഡനം തുടര്‍ന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ഭാര്യയായ പ്രധാന അധ്യാപിക അറിഞ്ഞിരുന്നില്ലെന്നും പൊലീസ് ഓഫീസര്‍ വരുണ്‍ ഗുണ്ടുപള്ളി പറഞ്ഞു.