പെരുമഴയത്ത് ഇന്‍സ്പെക്ടര്‍ രാജേശ്വരി തോളിലേറ്റി ആശുപത്രിയിലെത്തിച്ച 25 കാരന് മരണത്തിന് കീഴടങ്ങി
ചെന്നൈ: അതിശക്തമായ മഴയെത്തുടര്‍ന്ന് ചെന്നൈതിലെ ആശുപത്രിയിലേക്ക് വനിത പോലീസ് ഉദ്യോഗസ്ഥ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി. കില്‍പോക്ക് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് ഉദയകുമകര്(25) മരിച്ചത്.
ടി.പി ചിത്രം മേഖലയിലെ സെമിത്തേരിയില്‍ അബോധാവസ്ഥയില്‍ കിടന്ന ഉദയകുമാറിനെ ചെന്നൈയിലെ പോലീസ് ഉദ്യോഗസ്ഥയായ രാജേശ്വരി തോളിലേറ്റി വാഹനത്തില്‍ കയറ്റുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. പോലീസ് ഉദ്യോഗസ്ഥയുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തിക്ക്
നാനാ ഭാഗത്തുനിന്നും അഭിനന്ദനങ്ങള്‍ പ്രവഹിച്ചു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ രാജേശ്വരിയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു