ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിന് ഉത്തരവാദികൾ സോണിയയും രാഹുലും: പി.സി ചാക്കോ
എൻ സി പി ജില്ല ആസ്ഥാന മന്ദിരം
പി.സി ചാക്കോ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: ഇന്ത്യയിൽ ബി.ജെപി അധികാരത്തിലെത്താൻ പ്രധാന ഉത്തരവാദികൾ സോണിയയും രാഹുൽ ഗാന്ധിയുമാണ്.’
ഗുജറാത്ത് വർഗീയ കലാപം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആസൂത്രിത വർഗീയ കലാപമാ യിരുന്നുവെന്നും കൈകളിൽ അതിൻ്റെ രക്തക്കറയുമായാണ് മോദി ഇന്ത്യയിൽ അവികാരത്തിലെത്തിയതെന്നും.
എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു.
എൻ സി പി കാസർകോട് ജില്ലാ ആസ്ഥാനമന്ദിരം പടന്നാക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടന്നക്കാട് നെഹ്രു കോളേജിന് സമീപം താത്കാലിക കെട്ടിടത്തിലാണ് ആസ്ഥാനമന്ദിരം പ്രവർത്തനമാരംഭിച്ചത്
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് രവി കുളങ്ങര അധ്യക്ഷത വഹിച്ചു.. കരിം ചന്തേര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. ആർ. രാജൻ, റസാഖ് മൗലവി, എം. പി. മുരളി, , സംസ്ഥാന നിരക്കാ ഹക സമിതി അംഗങ്ങളായ അഡ്വ. സി. വി. ദാമോദരൻ, സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ്മാർ, ട്രഷറർ, ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ പ്രസിഡന്റ്മാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു..
എൻ സി പി കാസർകോട് ജില്ലയിൽ നടത്തിവരുന്ന അതി ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയിലെ എല്ലാ മേഖലകളിലും വൻ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് നേതാക്കൾ വ്യക്കമാക്കി’
വരും നാളുകളിൽ തന്നെ കാസർകോട് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എൻ സി പി ഒരു നിർണായക ശക്തിയായി വളരുമെന്നും നേതാക്കൾ പറഞ്ഞു.