മത ഭൗതീക വിദ്യാഭ്യാസത്തിൽ ചരിത്ര വിജയം നേടിയ ഫാതിമ റിൻസിലയെ
ജന്തർ സ്ട്രീറ്റ് ഗോൾഡ് മെഡൽ നൽകി ആദരിച്ചു.
കാഞ്ഞങ്ങാട്.
സെന്റർ ചിത്താരിയിലെ നായ്ക്കറ വളപ്പിൽ താമസിക്കുന്ന ഫാത്തിമ റിൻസിലയെ..
കാരുണ്യ രംഗങ്ങളിലെ നിറസാനിദ്യമായ സെന്റർ ചിത്താരി
ജന്തർ സ്ട്രീറ്റ് ഗോൾഡ് മെഡലും പുരസ്കാരവും നൽകി ആദരിച്ചു.
മദ്രസയിൽ പത്താം ക്ലാസ് പൊതുപരീക്ഷയിലും സ്കൂളിൽ പത്താം ക്ലാസ്സ് SSLC പരീക്ഷയിലും എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് നേടി ചിത്താരി നാടിന്റെ അഭിമാനമായി.
മത ഭൗതിക വിദ്യാഭ്യാസത്തിൽ അപൂർവ്വ നേട്ടമാണ് റിൻസില കൈവരിച്ചിട്ടുള്ളത്. നായ്ക്കറ വളപ്പിൽ അബ്ദുല്ലയുടെയും ഹസീനയുടെയും മകളാണ് ഈ മിടുക്കി.
ചടങ്ങിൽ ജന്തർ സ്ട്രീറ്റ് ചെയർമാൻ നൗമാൻ ബടക്കൻ.ഇല്ല്യാസ്. ഷബീബ്.ഇസ്മായിൽ.അഷ്റഫ് ബോംബെ. നിസാർ ബടക്കൻ തുടങ്ങിയവർ പങ്കെടുത്തു,