ശിശുദിനാഘോഷം: മേലാങ്കോട്ട് ലിറ്റിൽ ആർട്ടിസ്റ്റ് പരിപാടിക്ക് വർണാഭമായ തുടക്കം.
കാഞ്ഞങ്ങാട് : ശിശുദിനാഘോഷത്തിന്റെ ഭാഗമായി എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ സാമൂഹ്യ ശാസ്ത്ര രംഗം സംഘടിപ്പിച്ച ലിറ്റിൽ ആർട്ടിസ്റ്റ് പരിപാടിക്ക് വർണാഭമായ തുടക്കം.
കുട്ടികളുടെ ചിത്രരചനാ മത്സരവും ചിത്ര പ്രദർശനവും ഹൊസ്ദുർഗ് കടപ്പുറം ഗവ.ഫിഷറീസ് എൽ.പി സ്കൂൾ അധ്യാപികയും മ്യൂറൽ പെയിന്റിംഗ് ആർട്ടിസ്റ്റുമായ സ്മിത ഭരത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. സണ്ണി.കെ. മാടായി, കെ.വി. വനജ, കെ.രജിത ,പി.കെ. ആലയി സംസാരിച്ചു. എൽ.പി.യു.പി.വിഭാഗങ്ങളിലായി നടന്ന ചിത്രരചനാ മത്സരത്തിൽ അറുപത് കുട്ടികൾ പങ്കെടുത്തു. ചിത്രങ്ങളുടെ പ്രദർശനവും നടന്നു. പരിപാടികൾ നവമ്പർ14 ന് സമാപിക്കും.