നന്മ മരത്തിൻ്റെ ഉച്ചഭക്ഷണം നൽകാൻ രാഗേഷ് ബ്രഹ്മാനന്ദനും
കാഞ്ഞങ്ങാട്: നന്മ മരം കാഞ്ഞങ്ങാട് അഗതികൾക്കും മറ്റും നൽകിവരുന്ന ഉച്ചഭക്ഷണം വിതരണം ചെയ്യാൻ ചലച്ചിത്ര പിന്നണി ഗായകൻ രാഗേഷ് ബ്രഹ്മാനന്ദൻ എത്തിയത് കൗതുകമായി.കാഞ്ഞങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ഭാഗമായിട്ടായിരുന്നു ഇന്നത്തെ ഉച്ചഭക്ഷണം .സൗഹൃദ കൂട്ടായ്മ ആദരിക്കുന്ന ഗായകൻ കൂടിയായ ഫോട്ടോഗ്രാഫർ ആർ സുകുമാരന്റെ ആദരവ് ചടങ്ങിൽ നടക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാനാണ് രാഗേഷ് ബ്രഹ്മാനന്ദൻ കാഞ്ഞങ്ങാട്ടെത്തിയത്. നന്മ മരചുവട്ടിൽ സൗജന്യ ഉച്ചഭക്ഷണ വിതരണമുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം സ്ഥലത്തെത്തുകയായിരുന്നു.പ്രസിഡന്റ് സലാം കേരള അദ്ധ്യക്ഷനായി.ഡോ.എ എം ശ്രീധരൻ,ടി മുഹമ്മദ് അസ്ലം,സി പി ശുഭ ,ടി കെ നാരായണൻ ,രാജൻ വി ബാലൂർ,ടി കെ വിനോദ് എന്നിവർ സംബന്ധിച്ചു. സെക്രട്ടറി എൻ ഗംഗാധരൻ സ്വാഗതം പറഞ്ഞു.