കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ പട്ടാപ്പകല്‍ ദമ്പതികൾക്കു നേരെ ക്വട്ടേഷന്‍ ആക്രമവും കവർച്ചയുംവാഹനവും സ്വര്‍ണ്ണവുംപണവും കവര്‍ന്നു
കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗര മധ്യത്തില്‍ ക്വട്ടേഷന്‍ ആക്രമം. ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വര്‍ണ്ണവും പണവും ടി.വിയും കവര്‍ന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്കൂൾ റോഡില്‍ ഗണേഷ് മന്ദിരത്തിന് സമീപത്തുള്ള എച്ച് ആര് ദേവദാസിന്റെ വീട്ടിലാണ് ആക്രമവും കവർച്ചയും നടന്നത്. കത്തി കാട്ടി ഭീഷണി പ്പെടുത്തിയ ശേഷം ഇദ്ദേഹത്തിന്റെയും ഭാര്യ ലളിതയെയും മര്‍ദ്ദിച്ച
ശേഷം ഇവരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും . അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും സംഘം കവര്‍ന്നു. ഏക ദേശം നാല്പത് പവന് സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി ദേവദാസ് പറഞ്ഞു. രണ്ടു മാസം മുമ്പ് വാങ്ങിയ ഇവരുടെ പുത്തൻ ഇന്നോവ ക്രിസ്റ്റ കാറും സംഘം കൊണ്ടു പോയി. കാറില്‍ ഇരുപതിനായിരം രൂപയുണ്ടായിരുന്നതായി ദേവദാസ് പറയുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം .
കൂടെ താമസിക്കുകയായിരുന്ന മകള്‍ അക്ഷിത പുറത്ത് പോയ സമയത്തായിരുന്നു കവർച്ച നടന്നത്. മൂന്നാംമൈലില്‍ താമസിക്കുന്ന രാജേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചയെന്ന് എച്ച്.ആര് ദേവദാസ് ആ രോപിച്ചു.ഭൂമിയിടപാടു സംബന്ധിച്ചുള്ള ഒരു പ്രശ്നത്തിന്റെ മുകളിലാണ് ആക്രമമുണ്ടായതെന്ന് പറയപ്പെടുന്നു .പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി.
ഹോസ്ദുര്‍ഗ് പ്രിന്‍സിപല്‍ എസ്.ഐ കെ.പി സതീഷ്, എ.എസ്.ഐ രാമകൃഷ്ണന് ചാലിങ്കാല്‍, സിവില്‍ പൊലിസ് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി. പൊലിസ് അന്വേഷണം തുടങ്ങി.കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ എച്ച് ശിവദത്തിൻ്റെ സ ഹോദരനാണ് ദേവദാസ്.