കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാർ കത്തി നശിച്ചു. പുക ഉയർന്ന സമയത്ത് വാഹനത്തിലുള്ളവർ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മുൻ എം.എല്‍.എ പുരുഷൻ കടലുണ്ടിയുടെ മകനും പേരകുട്ടികളുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.