ആശിർവാദ് സുകുമാരനെ കാഞ്ഞങ്ങാട് ആദരിച്ചു.
സമൂഹത്തിൽ ഓരോ വ്യക്തിയും ആദരിക്കപ്പെടേണ്ടവരാണ്.. ഇ ചന്ദ്രശേഖരൻ എം എൽ എ
കാഞ്ഞങ്ങാട്: സമൂഹത്തിലെ ഓരോ വ്യക്തികളും ആദരിക്കപ്പെടേണ്ടവരാണെന്നും നമ്മുടെ സമൂഹം അത്രകണ്ട് പുരോഗിച്ചിരിക്കുന്നുവെന്നും കാഞ്ഞങ്ങാട് എം എൽ എ ഇ ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.
ക്യാമറ കണ്ണുമായി കാഞ്ഞങ്ങാടിന്റെ ചരിത്രത്തിനൊപ്പം നടന്നു നീങ്ങിയ ഗായകനും ഫോട്ടോഗ്രാഫറുമായ .ആശീർവാദ് സുകുമാരൻ്റെ യാത്രയ്ക്ക് നാല് പതിറ്റാണ്ട് പൂർത്തിയാവുന്ന വേളയിൽ കാഞ്ഞങ്ങാട്ടെ സൗഹൃദ വേദി കൂട്ടായ്മയൊരുക്കിയ സ്നേഹദരം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ എ .
പി. സ്മാരകമന്ദിരത്തിൽ നടന്ന സ്നേഹാദരസമ്മേളന .ചടങ്ങിൽ ടി. മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു. : ഡോ. എ.എം. ശ്രീധരൻ അധ്യക്ഷനായി സമൂഹത്തിൽ അരികു വത്കക്കപ്പെടുന്ന ഒരു തെയ്യം കലാകാരൻ്റെ ജീവിതം പോലെയാണ് ഒരോ ഫോട്ടോഗ്രാഫറുടേതുമെന്ന് അധ്യക്ഷ ഭാഷണത്തിൽ അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ, കെ.വി. സുജാത ഉപഹാര സമർപ്പണം നിർവ്വഹിച്ചു.
സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ രാകേഷ് ബ്രഹ്മാനന്ദൻ മുഖ്യാതിഥികളായി
കെ. വേണുഗോപാലൻ നമ്പ്യാർ, പി.കെ. നിഷാന്ത്
ആർകിടെക്ട് കെ. ദാമോദരൻ, എ. ഹമീദ് ഹാജി സി.യുസഫ് ഹാജി. പി. പ്രവീൺകുമാർ
എം. കെ. വിനോദ്കുമാർഅരവിന്ദിൻ മാണിക്കോത്ത്ബഷീർ ആറങ്ങാടി
ടി.കെ. നാരായണൻ, ഡോ. കെ. വി. സജീവൻ, കെ.പി. മോഹനൻ കെ.എൻ. ശ്രീകണ്ഠൻ പി.പി. കരുണാകരൻ കെ.സി. അബ്രഹാം ബാബു രസിത, കെ.വി. സതീശൻ തുടങ്ങിയവർ ആദരഭാഷണം നടത്തി
ആർ. സുകുമാരൻ ആശിർവാദ് മറുമൊഴി നൽകി ഡോ. മഞ്ജുള നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്നസംഗീത സദസിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻ വെള്ളിക്കോത്ത് വിഷ്ണുഭട്ട്, ടി. പി. ശ്രീനിവാസൻ , പ്രമോദ് പി. നായർ അബ്ദുൽ ജബ്ബാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.