വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
കുമ്പള:വില്പനക്കായി വീട്ടിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരവുമായി പ്രതിപിടിയിൽ കുഞ്ചത്തൂർ മംഗൽപാടി മടന്തൂർ സ്വദേശി മടന്തൂർ വീട്ടിൽ സുലൈമാനെ (52)യാണ് റേഞ്ച് എക്സൈസ് ഇൻ സ്പെക്ടർ എ.അഖിലും സംഘവും പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ചാർജുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു റെയ്ഡ്.
സുലൈമാനും കുടുംബവും മടന്തൂരിൽ താമസിക്കുന്ന വീടിന്റെ കിഴക്കു ഭാഗത്തുള്ള വർക്ക് ഈ പ്രദേശത്തു വെച്ചാണ് വില്പനക്കായി സൂ ക്ഷിച്ച 43.700 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം.രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത്കുമാർ.കെ വി., സുധീഷ്. പി.വിനോ ദ്.കെ, ശ്രീജിഷ്.എം, സബിലാൽ,അമിത്ത്.കെ, വനിത സിവിൽ എക്സൈസ് ഓഫീസറായ ബിജില.വി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും