ഫോട്ടോഗ്രാഫർ ആർ.സുകുമാരന് സൗഹൃദ കൂട്ടായ്മയുടെ പവിത്രമോതിരം ആനന്ദാശ്രമം
സ്വാമി മുക്തനന്ദ അണിയിച്ചു.
കാഞ്ഞങ്ങാട്: എല്ലാം ദൈവത്തിൻ്റെ അംശമാണ് ഒന്നിനെയും നമുക്ക് അവഗണിക്കാൻ പറ്റില്ല എല്ലാം പരിഗണന അർഹിക്കുന്നുവെന്ന് സ്വാമി മുക്താനന്ദ വ്യക്തമാക്കി. ഫോട്ടോഗ്രാഫർ ആർ.സുകുമാരന് സൗഹൃദ കൂട്ടായ്മയുടെ ഉപഹാരമായ പയ്യന്നൂർ പവിത്രമോതിരം സുകുമാരനെ അണിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സച്ചിദാനന്ദ സ്വാമിയുടെ 102 ആം ജന്മദിനമായ ഇന്ന് ആനന്ദാശ്രമത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഡോ.എ.എം ശ്രീധരൻ ആധ്യക്ഷനായി.ടി.മുഹമ്മദ് അസ്ലം സ്വാഗതം പറഞ്ഞു.
കെ.വേണുഗോപാലൻ ,ജലീൽ മെട്രോ ,
കെ.ദാമോധരൻ എഞ്ചിനിയർ ,എ ഹമീദ് ഹാജി ,അരവിന്ദൻ മാണിക്കോത്ത് ,രാധാകൃഷ്ണൻ നരിക്കോട് ,അഡ്വ.ടി.കെ. സുധാകരൻ ,ഇ.കൃഷ്ണൻ ,മുഹമ്മദലി പിടികയിൽ ,മോഹനൻ സിറ്റി ചാനൽ ,സുരേഷ് മടിക്കൈ ,ബാബു കോട്ടപ്പാറ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി മേഖലയിൽ മികച്ച പ്രവർത്തനം നടത്തി പൊതുസമൂഹത്തിന്റെ പ്രശംസയും അംഗീകാരവും നേടിയ ആർ.സുകുമാരൻ ആശിർവാദിനെ കാഞ്ഞങ്ങാട്ടെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിക്കുന്നത്
വൈകിട്ട് പി.സ്മാരകത്തിൽ നടക്കുന്ന ആദരം പരിപാടിയിൽ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുക്കും..