ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വർഷം തടവും പിഴയും
പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്സില്‍ ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. പാലക്കാട് ലക്കിടി പേരൂര്‍ പുത്തന്‍പുരക്കല്‍ യൂസുഫിനെയാണ് (60) പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. അനില്‍കുമാർ ശിക്ഷിച്ചത്.
2019ല്‍ പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. വിചാരണ തുടങ്ങിയ ശേഷം പ്രതി സ്വാധീനിക്കാന്‍ ശ്രമിച്ചതിനും താമസസ്ഥലം മാറിയിട്ടും ഭീഷണിപ്പെടുത്തിയതിനും കുട്ടിയുടെ പരാതിയില്‍ കേസുകളെടുത്തിട്ടുണ്ട്. കേസ് അട്ടിമറിക്കാനും ഇരയുടെ കുടുംബത്തെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതിന് കുടുംബത്തിന് രണ്ട് തവണ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
കുട്ടിയുടെയും കുടുംബത്തിെൻറയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.പി. സപ്ന ഹാജരായി.