ഒമ്പതും വയസുള്ള രണ്ട് പെൺമക്കളെയും ഉപേക്ഷിച്ച് അയൽവാസിയായ കാമുകന്റെ കൂടെ ഒളിച്ചോടിയ പ്രവാസിയുടെ ഭാര്യയെ കണ്ടെത്തി
പയ്യന്നൂർ : പയ്യന്നൂർ കുഞ്ഞിമംഗലത്ത് നിന്നും കാണാതായ പ്രവാസിയുടെ ഭാര്യയെ അയൽവാസിയായ കാമുകനൊപ്പം കണ്ണൂർ പയ്യാമ്പലം ബീച്ചിന് സമീപത്തെ റിസോർട്ടിന് മുന്നിൽ പയ്യന്നൂർ പോലീസ് കണ്ടെത്തി. എട്ടും ,ഒമ്പതും വയസുള്ള രണ്ട് പെൺമക്കളെയുമുപേക്ഷിച്ച് അയൽവാസിയായ റിട്ട. എസ്.ഐയുടെ മകനോടൊപ്പം നാടുവിട്ട സഹലയെയാണ് 27, പയ്യന്നൂർ എസ്. ഐ.പി.വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പയ്യാമ്പലത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കാമുകനൊപ്പം പിടികൂടിയത്.
അടുത്ത വീട്ടിലേക്കെന്ന് പറഞ്ഞ് എട്ടാം തീയതി വൈകുന്നേരം പുറത്തു പോയ യുവതി ഒമ്പതും എട്ടും വയസുള്ള രണ്ട് പെൺമക്കളെയുമുപേക്ഷിച്ച് സഹപാഠിയും അയൽവാസിയുമായ സീലിംഗ് ജോലി ചെയ്യുന്ന കാമുകന്റെ കാറിൽ കയറി നാടുവിടുകയായിരുന്നു.
ഇരുവരും പഠന കാലം തൊട്ട് പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. തൃക്കരിപ്പൂർ ബീരിച്ചേരി സ്വദേശിയായ പ്രവാസിയുമായി വിവാഹിതയായ യുവതി കാമുകനെ കൈയൊഴിഞ്ഞില്ല. നാടുവിട്ട യുവതിയുടെ സഹോദരൻ നൽകിയ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് ഇരുവരുടെയും മൊബെൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ ഭാഗത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്ന് പുലർച്ചെ പോലീസ് സംഘം പയ്യാമ്പലത്തെ റിസോർട്ടിന് മുന്നി ൽ നിർത്തിയിട്ട കാർ വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു. പയ്യന്നൂരിലെത്തിച്ച യുവതിയെ മൊഴിയെടുത്ത ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.