ഭാര്യയും കാമുകനും തമ്മിലുള്ള അശ്ലീല വീഡിയോ കാണാനിടയായി; യുവാവ് ജീവനൊടുക്കി; കാമുകന് പോലീസ് പിടിയില്‍
തിരുവനന്തപുരം: യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു(30)വാണ് അറസ്റ്റിലായത്. ഇയാള്‍ രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു. വിളപ്പില്‍ശാല പോലീസാണ് പ്രതിയെ പിടികൂടിയത്. വിളപ്പില്‍ശാല മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാഭവനില് കെ ശിവപ്രസാദ് (35) ജീവനൊടുക്കിയ സംഭവത്തിലാണ് വിഷ്ണുവിനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് പുറ്റുമ്മേല്‍ക്കോണം ചാക്കിയോടുള്ള വീട്ടില്‍ ഡ്രൈവറായ ശിവപ്രസാദിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
തച്ചോട്ടുകാവിലെ ഗ്യാസ് ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യ അഖില, അവിടത്തെ ജീവനക്കാരന് വിഷ്ണുവുമായി അടുപ്പത്തിലായി. വിഷ്ണു ബന്ധുവാണെന്നാണ് അഖില ശിവപ്രസാദിനോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് വിഷ്ണുവിന് വീട്ടില്‍ അമിത സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഭാര്യയും വിഷ്ണുവും തമ്മിലുള്ള അശ്ലീല വീഡിയോ കാണാന്‍ ഇടയായതാണ് ശിവപ്രസാദിനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ശിവപ്രസാദ് തൂങ്ങിമരിച്ച മുറിയിലെ ചുമരില്‍, മരണത്തിന് ഉത്തരവാദി വിഷ്ണുവാണെന്ന് എഴുതിവെച്ചിരുന്നതായും പൊലീസ് പറഞ്ഞു.
അഖിലയും രണ്ടു പെണ്‍കുട്ടികളും വിഷ്ണുവിനൊപ്പം ഇപ്പോള്‍ ശ്രീകാര്യത്താണ് താമസിക്കുന്നത്. പാലക്കാടുള്ള അലൂമിനിയം കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കേസില്‍ രണ്ടാംപ്രതിയായ വിഷ്ണു. കഴിഞ്ഞ ദിവസം ശ്രീകാര്യത്തുള്ള വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. അഖിലയെ പിടികൂടിയിട്ടില്ല.