ബി.ജ.പിക്ക് ആത്മാര്‍ത്ഥയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബി.ജെ.പി വിട്ടു
കൊല്‍ക്കത്ത: ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബി.ജെ.പി വിട്ടു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.
ബംഗാളില്‍ ബി.ജെ.പി ഒട്ടും ആത്മാര്‍ത്ഥlയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശ്രാബന്തി തന്റെ അക്കൗണ്ടില്‍ കുറിച്ചു. ഈ വര്‍ഷം മാര്‍ച്ച് 2നാണ് ശ്രാബന്തി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ശ്രാബന്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി നേതാക്കളായ കൈലാഷ് വിജയ്വര്ഗിയ, ദിലീപ് ഘോഷ് എന്നിവര്‍ക്കൊപ്പം ശ്രാബന്തി പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ബെഹാല വെസ്റ്റ് അസംബ്ലി സീറ്റില്‍ ടി.എം.സിയുടെ പാര്‍ത്ഥ ചാറ്റര്ജിക്കെതിരെയായിരുന്നു ശ്രാബന്തി മത്സരിച്ചത്.
ഇതിനു മുമ്പ് നടന് ജോയ് ബാനര്‍ജിയും ബി.ജെ.പിയില്‍ നിന്നും രാജിവെച്ചിരുന്നു. ജോയിയും തൃണമൂലില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.
അടുത്തിടെ ജോയ് ബാനര്‍ജിയെ ദേശീയ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷയും വെട്ടിക്കുറച്ചു. അതേസമയം ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം ജോയ്, മമതയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു.