വീട്ടിലെ കിടപ്പുമുറിയില്‍ യുവതി കുത്തേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍
തിരുവനന്തപുരം: പാലോട് പെരിങ്ങമലയില്‍ യുവതിയെ കുത്തിക്കൊന്നു. പറങ്കിമാം വിള നൗഫല്‍ മന്‍സില്‍ നാസില ബീഗം ആണ് മരിച്ചത്. 42 വയസായിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ റഹീമിനെ കണ്ടെത്താനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലര്‍ക്ക് ആണ് റഹിം.
നാസിലയുടെ കുടുംബവീട്ടില്‍ ആണ് സംഭവം. വ്യാഴാഴ്ച രാവിലെ 7 മണിയോടെ നാസിലയുടെ ഉമ്മ കിടപ്പുമുറിയിലെ കതക് തുറന്നു നോക്കിയപ്പോള്‍ ആണ് നാസില ബീഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാലോട് പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്പിയും സംഭവസ്ഥലത്തെത്തി.