രാകേഷ് ബ്രഹ്മാനന്ദൻ നാളെ കാഞ്ഞങ്ങാട്ട് .
കാഞ്ഞങ്ങാട്: ഫോട്ടോഗ്രാഫർ സുകുമാരൻ ആശിർവാദിന് കാഞ്ഞങ്ങാട്ടെ സൗഹൃദ കൂട്ടായ്മ്മ നൽകുന്ന ആദരസമ്മേളനത്തിന് മുഖ്യാതിഥിയായി പ്രശസ്ത സിനിമ പിന്നണി ഗായകനും ടി വി റിയാലിറ്റിഷോ അവതാകരനുമായ രാകേഷ് ബ്രഹ്മാനന്ദൻ പങ്കെടുക്കും. മലയാള ചലചിത്ര ഗാന ശാഖയിലെ എക്കാലത്തെയും ഭാവഗായകനായിരുന്ന കെ.പി. ബ്രഹ്മാനന്ദന്റെ മകൻ സുകുമാരന്റെ കുടുംബ സുഹൃത്തുമാണ് രാവിലെ 11 മണിക്ക് എത്തുന്ന രാകേഷ് വൈകുന്നേരം 3 മണിക്ക് മഹാകവി പി. സ്മാരക മന്ദിരത്തിൽ നടക്കുന്ന ആദര സമ്മേളനത്തിൽ സുകുമാരന് ആശംസകൾ നേർന്ന് ഗാനങ്ങൾ ആലപിക്കും.