യുവാവിനെ കാണാതായിട്ട് ഒരു മാസം; അന്വേഷണം തുടരുന്നു
ചെറുവത്തൂർ : ഒക്ടോബർ 7-ന് ചെറുവത്തൂർ പടന്നയിൽ നിന്നും കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. പടന്ന കൈപ്പാട്ട് കെഎംസി ഹൗസിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പഴക്കച്ചവടക്കാരനുമായ പി.സുലൈമാൻ കുഞ്ഞി(സൽമാൻ)യെയാണ് ഒക്ടോബർ 7 മുതൽ കാണാതായത്. സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് യുവാവ് വീടുവിട്ടതെന്ന് കരുതപ്പെടുന്നു. യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ ചന്തേര പോലീസിൽ അറിയിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
ഫോൺ: 0462 2210242.