ട്രെയിനിൽ നിന്ന് വീണു മരണപ്പെട്ടത് പുതുക്കൈ സ്വദേശി
നീലേശ്വരം: വൈകുന്നേരം ഇരിണാവ് റെയിൽവേ ഗേറ്റിനടുത്ത് വെച്ച് പരശുറാം എക്സ്പ്രസിൽ നിന്ന് തെറിച്ച് വീണ് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു.
നീലേശ്വരം പുതുക്കൈ സ്വദേശി ബാലഗോപാലാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ധേഹത്തെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.