എൻ സി പി ജില്ല ആസ്ഥാന മന്ദിരം
13 ന് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ ഉദ്ഘാടനം ചെയ്യും
കാഞ്ഞങ്ങാട്: എൻ സി പി കാസർകോട് ജില്ലാ ആസ്ഥാനമന്ദിരം13 ന് ശനിയാഴ്ച്ച രാവിലെ 10 ന് കേരള വനം വന്യമൃഗ സംരക്ഷണ വകുപ്പ് മന്ത്രി
. എ. കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ എൻ സി പി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. പടന്നക്കാട് നെഹ്രു കോളേജിന് സമീപം താത്കാലിക കെട്ടിടത്തിലാണ് ആസ്ഥാനമന്ദിരം പ്രവർത്തിക്കുക.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് രവി കുളങ്ങര അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ പി സുരേഷ് ബാബു, ലതിക സുഭാഷ്, ജനറൽ സെക്രട്ടറിമാരായ ആർ. രാജൻ, റസാഖ് മൗലവി, എം. പി. മുരളി, ബിജു, സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. സി. വി. ദാമോദരൻ, സി. ബാലൻ, ജില്ലാ വൈസ് പ്രസിഡന്റ്മാർ, ട്രഷറർ, ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ പ്രസിഡന്റ്മാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിക്കും. എൻ സി പി കാസർകോട് ജില്ലയിൽ നടത്തിവരുന്ന അതി ശക്തമായ പ്രവർത്തനങ്ങളുടെ ഫലമായി ജില്ലയിലെ എല്ലാ മേഖലകളിലും വൻ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വരും നാളുകളിൽ തന്നെ കാസർകോട് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എൻ സി പി ഒരു നിർണായക ശക്തിയായി വളരുമെന്നും നേതാക്കൾ വ്യക്തമാക്കി.
കാസർകോട് ജില്ലയിൽ കൂടി ജില്ലാ ആസ്ഥാന മന്ദിരം പ്രവർത്തന ക്ഷമമാവുമ്പോൾ എല്ലാ ജില്ലകളിലും ക്രിയാത്മകമായി പ്രവർത്തിക്കുന്ന പാർട്ടിയായി എൻ സി പി വളരുകയാണന്നെന്നും
അതുപോലെതന്നെ 140 നിയോജകമണ്ഡലങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഓഫീസുകൾ നിലവിൽ വരികയാണെ ന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രവി കുളങ്ങര, സംസ്ഥാന നിർവ്വാഹക സമിതിയംഗം അഡ്വ: സി വി ദാമോദരൻ, വൈസ് പ്രസിഡന്റ് ടി ദേവദാസ്, ഖജാൻജി ബെന്നി നാഗമറ്റം, ജനറൽ സെക്രട്ടറിമാരായ ജോൺ ഐമ്മൻ, എൻ വൈ സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സുജേഷ് ഒ ടി എൻ വൈ സി ജില്ലാ പ്രസിഡന്റ് സി.വി വസന്തകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.