നീലേശ്വരത്ത് കർഷകൻ തീവണ്ടി തട്ടി മരിച്ചു
നീലേശ്വരം: കർഷക തൊഴിലാളി തീവണ്ടി തട്ടി മരിച്ചു. കാലിച്ചാനടുക്കം മയ്യങ്ങാനത്തെ മയിലിട്ട ജനാർദ്ദനൻ നായരാ(62)ണ് നീലേശ്വരം കിഴക്കൻ കൊഴുവലിന് സമീപം തീവണ്ടി തട്ടി മരണപ്പെട്ടത്. ഇന്ന് രാവിലെ കിഴക്കൻ കൊഴുവലിലെ തറവാട്ടിലേക്ക് പോകവെ അബദ്ധത്തിൽ തീവണ്ടി എഞ്ചിൻ തട്ടി മരണപ്പെടുകയായിരുന്നു. പയ്യന്നൂർ എരമം സ്വദേശിയാണ്.
ഭാര്യ ദാക്ഷായണി.
മക്കൾ: ജയേഷ് (അമേരിക്ക), ജിഷ.
മരുമക്കൾ: രമ്യ, അനിൽ കുമാർ.
സഹോദരി: ജാനകി.