കാലിയാ റഫീഖ്, ഡോൺ തസ്ലീം ,ബാലിക അസീസ് തുടങ്ങി നാല് കൊലപാതകങ്ങളിൽ പ്രതി. നടി ലീന മരിയ പോളിനെ അക്രമിക്കാൻ രവി പൂജാരിക്ക് പ്രാദേശിക സഹായം ഒരുക്കി നൽകി. മുംബൈയിൽ പുലർച്ചെ അറസ്റ്റിലായ ജിയയുടെ ജീവിതം ഒരു സിനിമാക്കഥ പോലെ.
മുംബൈ :നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തിയ കേസിൽ ആരോപണ വിധേയനായ കാസർകോട് ഉപ്പള സ്വദേശി ജിയയെ മുംബൈ എയർപോർട്ടിൽ പിടികൂടി. നേരത്തെ രവിപൂജാരി പോലീസിന് നൽകിയ മൊഴിയിലൂടെയാണ് കാസർകോട് സ്വദേശിയായ ജിയായെ കേരളം അറിയുന്നത്. കാലിയാ റഫീഖ് , ഡോൺ തസ്ലീം വധക്കേസിലും കർണാടക പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. ബാലിക അസീസ് കൊലപാതകത്തിലും മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്. എന്നാൽ വിദേശത്ത് കഴിഞ്ഞ് വന്നിരുന്ന ജിയ ഇത് പൂർണമായി നിഷേധിച്ചിരുന്നു. അതേസമയം ജിയ നാട്ടുകാർക്കിടയിൽ ഹീറോ പരിവേഷം ആണ് ഉള്ളത്. സാധാരണക്കാരെ സഹായിക്കുന്നതിൽ ഒട്ടും മടികാണിക്കാത്തിരുന്ന ജിയ അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിന് പണം വാരിക്കോരി ചെലവഴിച്ചിരുന്നു. ഇതിനിടയിലാണ് രഹസ്യമായി നാട്ടിലെത്തിയ ജിയ വിദേശത്തേക്ക് തിരിച്ചു പോകാനായി ഇന്ന് പുലർച്ചെ മുംബൈ സഹാറ എയർപോർട്ടിൽ എത്തിയപ്പോൾ മുംബൈ പോലീസ് പിടികൂടിയത്. നടി ലീന മരിയ പോളിനെ രവി പൂജാരി ഭീഷണിപെടുത്തിയിട്ടും പണം നൽകാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നൽകിയെന്നണ് രവിപൂജാരി പോലീസിന് നൽകിയ മൊഴി. എന്നാൽ രവിപൂജാരിയുടെ മൊഴി പൂർണമായി വിശ്വാസത്തിലെടുക്കാൻ അന്വേഷണ സംഘം തയ്യാറായിരുന്നില്ലേ. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ കൊച്ചി പൊലീസ് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.ജിയ അറസ്റ്റിലായതോടെ മുഴുവൻ കേസുകളിലും വ്യക്തത വരും എന്നാണ് പോലീസ് കരുതുന്നത്.
അതേസമയം ലീന മരിയ പോളിനെ പൊലീസ് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു.ദില്ലി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസായി ഷിവിന്ദർ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്