അജാനൂർ മത്സ്യബന്ധന തുറമുഖം വിശദമായ പ്രൊജറ്റ് റിപ്പോർട്ട് ഒരു മാസത്തിനകം
:സജി ചെറിയാൻ
അജാനൂർ :അജാനൂർ മത്സ്യബന്ധന തുറമുഖം വിശദമായ പ്രൊജറ്റ് റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാഞ്ഞങ്ങാട് MLA ഇ ചന്ദ്രശേഖരൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ , വൈസ് പ്രസിഡന്റ് കെ സബീഷ് എന്നിവർ മന്ത്രിയെ കണ്ട് ഹാർബറിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ചീഫ് എഞ്ചിനീയറെ വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തുകയും രണ്ടാഴ്ച്ചക്കകം വിശദമായ പ്രൊജറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
ജൂലൈ 27 ന് മന്ത്രി സജി ചെറിയാൻ നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നാണ് മന്ത്രി പറഞ്ഞിരുന്നത്. ഹാർബറുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഗതിമാറി ഒഴുകുന്ന ചിത്താരി പുഴയുടെ അഴിമുഖത്തെ സംബന്ധിച്ച പഠനവും പെട്ടെന്ന് തന്നെ പൂർത്തിയാകും. നൂറ് കോടി രൂപയാണ് ഹാർബർ നിർമ്മാണത്തിന് ആവശ്യമായി വരിക. വിവിധ ഏജൻസികൾ മുഖാന്തരം ഫണ്ട് കണ്ടെത്തി മറ്റ് നടപടികളിലേക്ക് പോകുമെന്നും മാന്ത്രി ഉറപ്പു നൽകി.