വേണം എയിംസ് കാസർകോടിന് .ജില്ലാ ബഹുജന റാലി വിജയിപ്പിക്കും.
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നവംബർ 17 ന്കാസർകോട് ടൗണിൽ വെച്ച് നടക്കുന്ന
ബഹുജന റാലി, നാടിന്റെ നന്മക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള ജനകീയ സമരമാണെന്നും പങ്കാളിത്തം കൊണ്ട് വൻ വിജയമാക്കുമെന്നും പള്ളിക്കര ശക്തിനഗർ യുവജന സംഘം ആർട്സ് & സ്പോർട്സ് ക്ലബ്ബ്.
വാർഡ് മെമ്പർ അനിത വി.കെ. യുടെ അധ്യക്ഷതയിൽ
ബഹുജന റാലി സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം ഉൽഘാടനം ചെയ്തു. ജനറൽ കൺവീനർ നാസർ ചെർക്കളം, ജില്ലാ കോർ കമ്മിറ്റി ട്രെഷറർ അനന്ദൻ പെരുമ്പള, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, റാംജി തണ്ണോട്ട്, ഹക്കീം ബേക്കൽ, ജംഷീദ് പാലക്കുന്ന്, മുൻ വാർഡ് മെമ്പർ മാധവ ബേക്കൽ പ്രസംഗിച്ചു.
യുവജന സംഘം ക്ലബ്ബ് മെമ്പർ വിനോദ് കെ. പ്രമേയ പ്രഖ്യാപനം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ദിനേശൻ മാഷ് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി മഹേഷ് കുമാർ കെ. നന്ദിയും പറഞ്ഞു.