ഇനി എന്നും ഒന്നിച്ച്; ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി
നടി ചന്ദ്ര ലക്ഷ്മണും നടൻ ടോഷ് ക്രിസ്റ്റിയും വിവാഹിതയായി. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽവച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
ഒരു സ്വകാര്യ ചാനലിലെ പരമ്പരയിൽ നായകനും നായികയുമായെത്തിയതോടെയാണ് ഇരുവരും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ് തങ്ങളുടേതെന്ന് നടി മുൻപ് വ്യക്തമാക്കിയിരുന്നു.
‘പരസ്പരം സംസാരിച്ചപ്പോൾ രണ്ടാൾക്കും ഇഷ്ടായി. അദ്ദേഹം നല്ല മനുഷ്യനാണ്. എല്ലാവരെയും സന്തോഷത്തോടെ കൊണ്ടുപോകാൻ കഴിവുള്ള വ്യക്തി. അതാണ് എന്നെ ആകർഷിച്ചത്.’ ചന്ദ്രാ ലക്ഷ്മൺ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.