നിയമ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച മംഗളൂരു ലോകായുക്ത സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ.എസ്.എൻ.രാജേഷിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു.
മംഗളൂരു∙ നിയമ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഒളിവിൽ കഴിയുന്ന അഭിഭാഷകനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. മംഗളൂരു ലോകായുക്ത സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.കെ.എസ്.എൻ.രാജേഷിനെ കണ്ടെത്താനാണു തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. ഇയാൾക്കു കീഴിൽ ഇന്റേൺഷിപ് ചെയ്യുന്ന വിദ്യാർഥിനികളാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നു 2 കേസുകൾ റജിസ്റ്റർ ചെയ്തു.
ഇതിനു പിന്നാലെ രാജേഷ് ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഇതിനു ശേഷവും ഒളിവിൽ തുടരുകയാണ്. തുടർന്നാണു പൊലീസ് 6 ഭാഷകളിൽ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. ഇയാളുടെ 12 ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചു. ആന്ധ്രപ്രദേശിലോ തമിഴ്നാട്ടിലോ ഇയാൾ ഒളിവിൽ കഴിയുന്നുണ്ടാകാമെന്നാണു കരുതുന്നത്.