കോൺഗ്രസ് വീണ്ടും സമരത്തിന് ;ഇന്ധനനികുതി കുറയ്ക്കാത്തതിൽ പ്രതിഷേധം
തിരുവനന്തപുരം: ഇന്ധനനികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് വീണ്ടും സമരം നടത്തുമെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. നവംബർ 18നാണ് സംസ്ഥാന വ്യാപകമായി കോൺഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ഈ മാസം കോൺഗ്രസ് നടത്തുന്ന രണ്ടാമത്തെ സമരമാണ്. കേന്ദ്രം കാണിച്ച ഔദാര്യം പോലും സംസ്ഥാനം കാണിച്ചില്ലെന്നും സുധാകരൻ പറഞ്ഞു. 140 നിയോജക മണ്ഡലങ്ങളിലും ധർണ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.