വിവാഹത്തലേന്ന് യുവതി കുളത്തിൽ മുങ്ങി മരിച്ച നിലയിൽ, ആത്മഹത്യയെന്ന് സംശയം
കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനിൽകുമാറിന്റെ മകൾ സ്വർഗ( 21)യെയാണ് ഇന്ന് രാവിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.