ത്രിപുരയില്‍ 17 കാരിയെ തട്ടികൊണ്ടുപോയ ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും അമ്മയും ചേര്‍ന്ന് തീയിട്ട് കൊലപ്പെടുത്തി.ത്രിപുരയിലെ ശാന്തിബസാറിലാണ് രാജ്യത്തെ വീണ്ടും ഞെട്ടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്.90 ശതമാനത്തോളം ദേഹത്ത് പൊള്ളലേറ്റ യുവതിയെ ശനിയാഴ്ച രാത്രിയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയെ വിട്ടു തരണമെങ്കില്‍ 50,000 രൂപ അജോയ് രുദ്രപാല്‍ ആവശ്യപ്പെട്ടെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. പക്ഷെ 17,000 രൂപ നല്‍കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. തുടര്‍ന്ന് പെണ്‍കുട്ടിയെ തീയിടുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ആരോപണം.പെണ്‍കുട്ടിയുടെ മരണവാര്‍ത്ത പ്രചരിച്ചപ്പോള്‍, ഒരു ജനക്കൂട്ടം പ്രതികളായ യുവാവിനെയും അവന്റെ അമ്മയെയും ആക്രമിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ വെച്ച് തന്നെ പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.