‘ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി’, വിഎം സുധീരനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്
മുതിർന്ന നേതാവ് വിഎം സുധീരനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി. യുഡിഎഫിന്റെ തുടർഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ കെപിസിസി അദ്ധ്യക്ഷനെതിരെ പറയുമ്പോൾ അത് തനി കുശുമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട് എന്ന് റിജിൽ മാക്കുറ്റി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.വി.എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയ സമയത്ത് മന്ത്രിയായ കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തുറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് പോലും പറയാത്ത കാര്യങ്ങളാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനാർത്ഥി നിർണയ സമയത്ത് കെ ബാബുവിനെതിരെ പറഞ്ഞത്. അത് ആരും മറന്നിട്ടില്ല.ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സാണ് കെപിസിസി പ്രസിഡന്റിനെതിരെ പ്രസ്താവനയുമായി സുധീരൻ വരുന്നതിന്റെ പിന്നിലുള്ള ലക്ഷ്യം എന്നും റിജിൽ മാക്കുറ്റി ആരോപിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-നാല് MLA മാർ ഉള്ള കണ്ണൂരിൽ രണ്ട് പേർ ഇപ്പോഴും ഉണ്ട്. തൃശ്ശൂരിൽജനിച്ച് ആലപ്പുഴയിൽ എം പി യായി തിരുവനന്തപുരത്ത് താമസിക്കുന്നനേതാവിൻ്റെ ജില്ലകളിൽ മുന്നേ എത്ര MLA ഉണ്ടായിരുന്നു ,ഇപ്പോൾ എത്ര MLA ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമർശിക്കുന്നത്.ഉമ്മൻ ചാണ്ടി സർ ഭരിക്കുമ്പോൾ KPCC അദ്ധ്യക്ഷനായ നേതാവ് ഞാൻ KPCC പ്രസിഡൻ്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് UDF സർക്കാരിനെതിരെയും കോൺഗ്രസ്സ് മന്ത്രിമാർക്ക് എതിരെ ആരോപണ ശരങ്ങൾ ഉന്നയിച്ച്, UDF ൻ്റെ തുടർ ഭരണത്തെ തകർത്ത ആൾ തന്നെ ഇന്നത്തെ KPCC പ്രഡൻ്റിനെതിരെ പറയുമ്പോൾ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകൾക്ക് മനസ്സിലാകുന്നുണ്ട്.പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ്KPCC പ്രസിഡൻ്റ്.അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്.ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദർശം മാത്രം പറഞ്ഞാൽ പാർട്ടി വളരില്ല.പാർട്ടിയെ പ്രതിസന്ധിയിലാക്കിസ്വന്തം ഇമേജ് വർദ്ധിപ്പിക്കാൻ ശ്രമിച്ചതാണ് ഈ അവസ്ഥയിൽ എത്തിയത് .KPCC പ്രസിഡൻ്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്. സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ KPCC പ്രസിഡൻ്റ് സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല. KPCC പ്രസിഡൻ്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആൾ ഇപ്പോഴും വാർത്ത കിട്ടാൻ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവർക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാർട്ടി ഒരിക്കലും രക്ഷപ്പെടാൻ പാടില്ലെന്ന ശകുനി മനസ്സുള്ളവർക്ക് മാത്രമേ KPCC പ്രസിഡൻ്റിനെതിരെപ്രസ്ഥാവനയുമായി വരാൻ സാധിക്കുകയുള്ളൂ.