ചെങ്ങന്നൂരിൽ കൈക്കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം അമ്മ ജീവനൊടുക്കി
ചെങ്ങന്നൂർ: കൈക്കുഞ്ഞിന് വിഷം നൽകി കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അദിതി(24)യാണ് ആറുമാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയ ശേഷം സ്വയം ആത്മഹത്യ ചെയ്തത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. ഇവരുടെ ഭർത്താവ് സൂര്യൻ നമ്പൂതിരി രണ്ട് മാസം മുമ്പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.