പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ, പ്രതി പിടിയിലായത് പെൺകുട്ടിയുടെ വീടിന്റെ മുകൾ നിലയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ
പത്തനംതിട്ട: സുഹൃത്തായ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീടിന്റെ മുകളിലത്തെ റൂമിലായിരുന്നു പെൺകുട്ടിയുടെ താമസം. മുറിയിൽ നിന്നും അപരിചിതന്റെ ശബ്ദം കേട്ടതിനെ തുടർന്ന് പിതാവ് ചെന്ന് നോക്കിയപ്പോഴാണ് പ്രതിയെ കണ്ടത്. അതോടെ മുകളിലത്തെ നിലയിൽ നിന്നും ചാടി പ്രതി തന്റെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. പോക്സോ കേസ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.