അബ്ദുൽ സമദാനി ഇനി കാപ്പ പൂട്ടിൽ .മയക്കുമരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കും ഇനി കാപ്പ.
കാസർകോട്: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വിപണന തടയിടാൻ ശക്തമായ നടപടികളുമായി പോലീസ് രംഗത്ത്. ഒന്നിലധികം മയക്കുമരുന്ന് കേസുകളിലോ മറ്റു ക്രിമിനൽ കേസുകളിലോ പ്രതികളായൽ കാപ്പ ചുമത്തി ജയിലിൽ അടക്കുമെന്നണ് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ വ്യക്തമാക്കുന്നത്. നിരവധി കേസുകളിൽ പ്രതിയായ കാസർകോട് ഉളിയത്തടുക്ക ബിലാൽ നഗറിലേ അബുബക്കറിന്റെ മകൻ അബ്ദുൽ സമദാനി എന്നെ കെ അബ്ദുൽ സമദ് ( 28 ) നെതിരെ കാപ ചുമത്തി ഉത്തരവറിക്കി മയക്കു മരുന്ന് വില്പന. വധശ്രമം തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറകോട്, വിദ്യാനഗർ, ബദിയഡുക്ക കുമ്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് സമദാനി. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി കളക്ടർ ഉത്തരവ് ഇറക്കിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്.
മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന മുഴുവൻ ക്രിമിനലുകൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട് നൽകുമെന്ന് കാസറകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ അറിയിച്ചു. മയക്കുമരുന്ന് വിപണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം പൊതുജനങ്ങൾക്ക് അറിയുമെങ്കിൽ പോലീസിനെ അറിയിക്കണമെന്നും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. ഫോണ് നമ്പർ 94979 90147