ജി.വി.എച്ച്.എസ്.എസ്. മടിക്കൈ സെക്കന്റിൽ ഫലവൃക്ഷത്തൈകൾ നട്ടു.
മടിക്കൈ : കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം എത്തിക്കുക, മാലിന്യ പരിപാലനം, ജലസംരക്ഷണം എന്നിവ സംബന്ധിച്ച അവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തി ഹരിത കേരളം മിഷൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പരിപാടിയായ C4you ( Children Create Carbon free Culture) ൻ്റെ ഭാഗമായി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മടിക്കൈ സെക്കന്റിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ഭക്ഷ്യക്ഷാമത്തെ പ്രതിരോധിക്കാനുള്ള സന്ദേശം കുട്ടികൾക്കും സമൂഹത്തിനും നൽകുക, കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്നീ സുപ്രധാന ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്.
C 4 You പദ്ധതിയുടെ ഭാഗമായി റോഡരികിലും പൊതു സ്ഥലങ്ങളിലും കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അവ കുട്ടികളുടെ സഹായത്തോടെ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്ന പ്രവർത്തനവും, പൊതു സ്ഥലങ്ങളിലും വിദ്യാലയ പരിസരങ്ങളിലും സ്ഥാപിക്കുന്ന മുളന്തുരുത്ത് പരിപാടിയും ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ പിസുരേഷ് കുമാർ നിർവ്വഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എം.പി സുബഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. മടിക്കൈ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.രാജൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾറഹ്മാൻ, കെ.വി കൃഷ്ണൻ, ഷിനോ തോമസ്, സിന്ധു.ടി, മുദുല, തങ്കമണി എന്നിവർ സംസാരിച്ചു.
മടിക്കൈ : -കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ സന്ദേശം എത്തിക്കുക, മാലിന്യ പരിപാലനം, ജലസംരക്ഷണം എന്നിവ സംബന്ധിച്ച അവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തി ഹരിത കേരളം മിഷൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന തനത് പരിപാടിയായ C4you ( Children Create Carbon free Culture) ൻ്റെ ഭാഗമായി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മടിക്കൈ സെക്കന്റിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. ഭക്ഷ്യക്ഷാമത്തെ പ്രതിരോധിക്കാനുള്ള സന്ദേശം കുട്ടികൾക്കും സമൂഹത്തിനും നൽകുക, കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്നീ സുപ്രധാന ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്.