കേരള പൂരക്കളി അക്കാദമി അവാർഡ് ജേതാവിനെ അനുമോദിച്ചു.
കാഞ്ഞങ്ങാട്: കേരള പൂരക്കളി അക്കാദമി അവാർഡ് നേടിയ അടോട്ട് മൂത്തേടത്ത് കൃതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന ഭരണ സമിതി മുൻ പ്രസിഡണ്ട് പി.വി.രാമകൃഷ്ണനെ ദേവസ്ഥാന ഭരണ സമിതിയുടെയും പൂരക്കളി കലാ അക്കാദമി യൂണിറ്റിൻെറ യും ആഭിമുഖ്യത്തിൽ നടന്ന അനുമോദന യോഗം മലബാർ ദേവസ്വം ബോർഡ് റീജ്യണൽ ചെയർമാൻ സി.കെ.നാരായണ പണിക്കർ ഉദ്ഘാടനം ചെയ്തു.ദേവസ്ഥാന സ്ഥാനികന്മാർ ഭദ്രദീപം കൊളുത്തി,
കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സെക്രട്ടറി പി.ഗോപാലകൃഷ്ണ പണിക്കർ ഉപഹാര സമർപ്പണം നടത്തി.
ദേവസ്ഥാന ഭരണ സമിതി പ്രസിഡണ്ട് പി. കൊട്ടൻ കുഞ്ഞി അധ്യക്ഷനായി, ദേവസ്ഥാന പൂരക്കളി കലാ അക്കാദമി യൂണിറ്റ് സെക്രട്ടറി പി.രാഘവൻ , കെ.ഭാസ്ക്കരൻ അന്തിത്തിരിയൻ, എം. പൊക്ലൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, വി.വി.കുഞ്ഞിക്കണ്ണൻ, കുമാരൻ വയ്യോത്ത്, വി.പി. പ്രശാന്ത് കുമാർ . ദാമോദരൻ മന്യോട്ട് . പി.സരസൻ ,കെ .രവീന്ദ്രൻ . ശകുന്തള എന്നിവർ സംസാരിച്ചു.