നിർമ്മാണം നടന്നു കൊണ്ടി രി ക്കുന്ന സെപ്റ്റിക്ടാങ്കിൽ വീണു ബാലികയ്ക്ക് ദാരുണാന്ത്യം
പയ്യന്നൂർ: ക്വാർട്ടേഴ്സിന് സമീപം നിർമ്മാണം നടന്നു കൊണ്ടി രി ക്കുന്ന സെപ്റ്റിക്ടാങ്കിൽ വീണു ബാലികയ്ക്ക് ദാരുണാ ന്ത്യം.
പയ്യന്നൂർ കൊറ്റിയിലെ കറ ക്കൽ ഷമൽ അമൃത ദമ്പതിക ളുടെ ഏകമകൾ സാൻവിയ(5) യാണ് മരണപ്പെട്ടത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
കൊറ്റി യു.ടി.എം ക്വാട്ടേർസിന് സമീപം നിർമ്മാണം നടന്നു കൊ ണ്ടിരിക്കുന്ന പുതിയ വീടി നോട് ചേർന്നുള്ള സെപ്റ്റിക് ടാങ്കിലാണ് വീണ് പരിക്കേറ്റ നിലയിൽ സാൻവിയയെ ബന്ധുക്കൾ ക ണ്ടെത്തിയത്. ഇതുകണ്ട മാതാവ് സംഭവസ്ഥലത്ത് ബോധരഹി ത യായി വീണു. ഇവരെ പയ്യന്നൂ രിലെ സ്വകാര്യ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഉദ്യോഗസ്ഥനായ പിതാവ് ജോലി സ്ഥല ത്ത് നി ന്നും നാട്ടിലെത്തി യിട്ടുണ്ട്. വീടി
നു സമീപത്തെ മതിൽ പൊളിച്ച് നീക്കിയിരുന്നതിലൂടെയാണ് കു ട്ടി ടാങ്കിന് അരികിലേക്ക് ആരു ടെയും ശ്രദ്ധയിൽ പെടാതെ നട ന്നു പോയതെന്നാണ് പ്രാഥമി ക നിഗമനം.ടാങ്കിൽ നിറയെ വെ ള്ളമുണ്ടായിരുന്നു. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ടാങ്കിനുമുകളിൽ സ്ലാബിട്ടിരുന്നി
ല്ല. കുട്ടിയെ വീട്ടിൽ കാണാ തിനെ തുടർന്ന് നടത്തിയ അ ന്വേഷണ ത്തിനിടയിലാണ് ടാങ്കി ൽ വീണു കിടക്കുന്നത് കണ്ടത്. ഉട ൻ പരി യാരത്തെ കണ്ണൂർ ഗവ ൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് തീവ പരിചരണ വിഭാഗത്തിൽ പ്രവേ ശിപ്പിച്ചുവെങ്കിലും ഇന്ന് പുല ർച്ചെ 12.45മണിയോടെ മരണപ്പെ ടുകയായിരുന്നു. പുഞ്ചക്കാട് സെൻ്റ്മേരീസ് സ്കൂളിലെ യു.കെ. ജി. വിദ്യാർ ത്ഥിനിയാണ് സാൻ വിയ പയ്യന്നൂർ പോലീസ് മൃത ദേഹം ഇൻക്വസ്റ്റ് നടത്തി.