കൂട്ട മതംമാറ്റം നടക്കുന്നെന്ന് ആരോപിച്ച് കര്‍ണാടകയില്‍ 200 പേരെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു
ബെംഗളൂരു: കര്‍ണാടകയിലെ ബെല്‍ഗാവി ജില്ലയില്‍ കൂട്ട മതംമാറ്റം ആരോപിച്ച് ഇരുന്നൂറോളം പേരെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്.മണിക്കൂറുകളോളമാണ് ഇവരെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടത്.
ഒരു സ്വകാര്യ കെട്ടിടത്തില്‍ കൂട്ട ആരാധന നടക്കുന്നതിനിടെയായിരുന്നു തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ പൂട്ടിയത്.
മതം മാറാനാണ് കെട്ടിടത്തില്‍ ഒത്തുകൂടിയതെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ പ്രശ്നമുണ്ടാക്കുകയും കെട്ടിടം അടച്ചുപൂട്ടുകയുമായിരുന്നു. പൊലീസ് വന്ന ശേഷമാണ് കെട്ടിടത്തില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്.
മതംമാറ്റത്തിനുള്ള ശ്രമമുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു അതുകൊണ്ടാണ് പൂട്ടിയിട്ടത് എന്നായിരുന്നു തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വാദം.നിലവില്‍ ഇരുപതോളം പൊലിസുകാര്‍ കെട്ടിടത്തിനു ചുറ്റും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.