200 കിലോ കഞ്ചാവുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ; സംഭവം കറുകുറ്റിയിൽ
കൊച്ചി : രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഇരുന്നൂറ് കിലോ കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ എക്സൈസ് പിടിയിലായി. സംഘം രണ്ടു കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവാണ് കറുകുറ്റിയിൽ നിന്നും ഡാൻസാഫിന്റെ പരിശോധനയിൽ പിടിച്ചത്. ആന്ധ്രയിൽ നിന്നും കൊണ്ടു വന്ന കഞ്ചാവാണിത്. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ സ്വദേശി അനസ്, ഫൈസൽ എന്നിവരാണ് പ്രതികൾ. കൂടെയുണ്ടായിരുന്ന യുവതിയുടെ പേര് എക്സൈസ് പുറത്ത് വിട്ടിട്ടില്ല. അനസും ഫൈസലും മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുള്ളവരാണ്. ഇരുവരും പ്രദേശത്തെ ലഹരി ഇടപാടിന്റെ പ്രധാന കണ്ണികളാണ് എന്നാണ് അന്വേഷണസംഘം നൽകുന്ന വിവരം. ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.