കടലോർമകൾ പങ്ക് വെച്ച്
കപ്പലോട്ടക്കാർ ;
മുതിർന്ന നാവികർക്ക് ആദരം
പാലക്കുന്ന്: പഴയ കപ്പൽ കഥകളും വിശേഷങ്ങളും കടലനുഭവങ്ങളും പരസ്പരം കൈമാറാൻ കിട്ടിയ അവസരം ആരും പാഴാക്കിയില്ല. അമ്പതോളം പേർ ഒരു കപ്പലിൽ ജോലിചെയ്തതും പിന്നീടത് ഇരുപതിൽ താഴെ ആയപ്പോഴുണ്ടായ ജോലിഭാരവും വിരസതയും പ്രധാന വിഷയങ്ങളായി. കടൽ ക്ഷോഭ ദുരിതങ്ങളും കടൽ കൊള്ളക്കാരുടെ ഭീഷണിയും പലരും പങ്കുവെച്ചു. കപ്പലോട്ടക്കാരുടെ ഐക്യ ദിനത്തിൽ കണ്ണൂർ കാസർകോട് ജില്ലയിൽ നിന്നുള്ള അംഗങ്ങളെ പങ്കെടുപ്പിച്ച് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബ് സംഘടിപ്പിച്ച സംഗമം
രക്ഷാധികാരി വി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി. യു.കെ. ജയപ്രകാശ്, നാരായണൻ കുന്നുമ്മൽ, ഇബ്രാഹിം കാഞ്ഞങ്ങാട്, രാഘവൻ ഉദയമംഗലം, കെ. പ്രഭാകരൻ, ഹുസൈൻ മൗവ്വൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന നാവികരെ പണക്കിഴിയും പൊന്നാടയും പുരസ്കാരങ്ങളും നൽകി ആദരിച്ചു.
65 പിന്നിട്ട പി. ദാസൻ (നീലേശ്വരം), കെ. പ്രഭാകരൻ (കുന്നുമ്മൽ), വി.നാരായണൻ (പാക്കം), പി.വി. രാമകൃഷ്ണൻ (പള്ളം തെക്കേക്കര),
പി.കെ. ഭാസ്കരൻ (പള്ളം), പി.വി. ഭാസ്കരൻ (പള്ളം),കെ.ചന്ദ്രശേഖരൻ
(മലാംകുന്ന്),കെ.മധുസൂദനൻ (പടന്നക്കാട്), കെ.കൃഷ്ണൻ (കാഞ്ഞങ്ങാട് സൗത്ത് ),കെ.രവീന്ദ്രൻ (ചിറമ്മൽ), വി. അശോക് കുമാർ (പട്ടത്താനം), വി. കുഞ്ഞിരാമൻ നായർ (തച്ചങ്ങാട്), ഇ.ഡി.രാമചന്ദ്രൻ (പട്ടത്താനം), ടി.എ.കുമാരൻ (തൃക്കണ്ണാട് ), പി. കരുണൻ (കാസർകോട്), എൻ. ദാമോദരൻ (പനയാൽ), 75 പിന്നിട്ട കെ.ടി. കൃഷ്ണൻ (ഉദയമംഗലം), കെ. കുട്ടികൃഷ്ണൻ (തൃക്കണ്ണാട്), കണ്ണൻ പി. പക്കീരൻ (ചെമ്പിരിക്ക) എന്നിവരെയാണ് പണക്കിഴിയും പൊന്നാടയും പുരസ്കാരവും നൽകി ആദരിച്ചത്. അടുത്ത വർഷം മുതൽ 80 വയസ് പൂർത്തിയാകുന്നവരെയും പ്രത്യേകം ആദരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ലബ്ബിൽ അംഗങ്ങളായവരുടെ മക്കളിൽ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ അഖിലചന്ദ്രനെ (കാഞ്ഞങ്ങാട്) സ്വർണമെഡൽ നൽകി അനുമോദിച്ചു.