കടബാധ്യതയിൽ തുടർന്ന് വ്യാപാരി തൂങ്ങി മരിച്ചു
പുതുക്കൈ സദാശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പിളി ബാബുവാണ്
മരിച്ചത്.
കാഞ്ഞങ്ങാട്: കടബാധ്യതയിൽ തുടർന്ന് വ്യാപാരി തൂങ്ങി മരിച്ചു. പുതുക്കൈ സദാശിവ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ബാബു എന്ന അമ്പിളി ബാബുവാണ് (48)
മരിച്ചത്.
ചിറപ്പുറം സ്റ്റേഡിയം റോഡിൽ അനാദി കച്ചവടം നടത്തി വരുന്നു.
ഇന്നലെ വൈകീട്ട് ആശാ വർക്കറായ ഭാര്യ അനിതാ റാണി വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. അനിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ കെട്ടഴിച്ച് ബാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
വിട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. പരോതരായ കുഞ്ഞിക്കണ്ണൻ – മാധവി ദമ്പതികളുടെ മകനാണ്.
മക്കൾ: അമ്പിളി, ആദിൻ എന്നിവർ മക്കളാണ്. മരുമകൻ: ബിജു.
സഹോദരങ്ങൾ: അഭിലാഷ് ,അമ്പിളി .ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി.