കുശാൽനഗറിൽ നിന്ന് 48പാക്കറ്റ് കർണ്ണാടക മദ്യം പിടികൂടി
കാഞ്ഞങ്ങാട്: വിട്ടുപറമ്പിൽ സൂക്ഷിച്ച കർണ്ണാടക മദ്യം പിടികൂടി .കുശാൽനഗറിലെ ഓട്ടോ ഡ്രൈവർ ഗംഗാധരൻ്റെ വിട്ടുപറമ്പിൽ സൂക്ഷിച്ച 180 മില്ലിയുടെ 48പാക്കറ്റ് മദ്യമാണ് ഹോസ്ദുർഗ് എസ്.ഐ കെ.പി.സതിഷും സംഘവും ചേർന്ന് പിടികൂടിയത്. ഈ ഭാഗങ്ങളിൽ രാപ്പകൽ
ഭേദമില്ലാതെ വൻ തോതിൽ കണ്ണാടക മദ്യം വിൽപ്പന നടക്കുന്ന വിവര മറിഞ്ഞ് എത്തിയ പോലിസ് സംഘം ഗംഗാധരൻ്റ പറമ്പിൽ നടത്തിയ തിരച്ചലിലാണ് മദ്യം കണ്ടത്തിയത്. മദ്യവിൽപ്പനയുടെ യഥാർത്ഥ പ്രതി രക്ഷപ്പെട്ടതായി പോലിസ് പറഞ്ഞു. പരിശോധന സംഘത്തിൽ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സന്തോഷ് ബാബു, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രബോഷ് കുമാർ , ഗിരീഷ്
കുമാർ എന്നിവരും ഉണ്ടായിരുന്നു.