പോലീസുകാരനെ
ഭീഷണിപ്പെടുത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: അമിത വേഗയിലുംഅശ്രദ്ധയിലും ബസ് ഓടിച്ച്
കാറിനെ ഇടിക്കാൻ ശ്രമിച്ചപ്പോൾ തലനാരിഴക്ക് രക്ഷപ്പെട്ട യാത്രക്കാരൻ്റെ പരാതി അന്വേഷിക്കാൻ എത്തിയ
പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ
ബസ് കണ്ടക്ടർ അറസ്റ്റിൽ.
ശ്രീ മുത്തപ്പൻ
ബസ് കണ്ടക്ടർ
പുങ്ങംചാൽ പുന്നക്കുന്നിലെ കെ.പി. അഖിലിനെയാണ് ഹോസ്ദുർഗ് പോലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് ബങ്കളം സ്വദേശി
രതീഷ് ഓടിച്ച
കാറിനെ പടന്നക്കാട് വെച്ച്
അമിത വേഗത്തിൽ എത്തിയ ശ്രീ മുത്തപ്പൻ ബസ് ഇടിക്കാൻ ശ്രമിച്ചിരുന്നു.
ഈ സംഭവം രതീഷ്
ബസ് സ്റ്റാൻ്റിൽ ഡ്യൂട്ടി യിലുണ്ടായിരുന്ന
പോലീസ് ഉദ്യോഗസ്ഥനോട് പരാതി പറഞ്ഞിരുന്നു.
ഇതു
അന്വഷിക്കാൻ ചെന്ന പോലിസുകാരൻ നിശാന്തിനെയാണ്
അഖിൽ ഭീഷണിപ്പെടുത്തിയത്. പോലിസ് കാരൻ്റെ പരാതിയെ തുടർന്ന്
ബസ് ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.