നെഞ്ചുവേദനയെ തുടർന്ന്
കുടുംബശ്രീ പ്രവർത്തക
മരിച്ചു
കാഞ്ഞങ്ങാട്:നെഞ്ചുവേദനയെ തുടർന്ന് കുടുംബശ്രീ പ്രവർത്തക മരിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വാർഡ്-9 അട്ടക്കണ്ടം കുടുംബശ്രീ എഡിഎസ് സെക്രട്ടറിയും സി ഡി എസ് മെമ്പറുമായ അട്ടക്കണ്ടം ശ്രീജകുമാരി(40) മരിച്ചത്.ഇന്നലെ
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന സമയത്ത് ശ്രീജ കുമാരിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കക്കറയിലെ കൃഷ്ണൻ-കമലാക്ഷി ദമ്പതികളുടെ മകളാണ്.
സിപിഎം അട്ടക്കണ്ടം ബ്രാഞ്ച് അംഗവും ജനാധിപത്യം മഹിളാ അസോസിയേഷൻ കാലിച്ചാനടുക്കം മേഖലാ കമ്മിറ്റി അംഗവും തൊഴിലുറപ്പ് പദ്ധതി മേറ്റും ആയി പ്രവർത്തിക്കവേയാണ് ഇന്നലെ രാത്രി ശ്രീജയെ മരണം തട്ടിയെടുത്തത്.
ഏതു കാര്യത്തിലും വളരെ കാര്യക്ഷമതയോടെ കൂടി ഇടപെടുകയും സദാ പ്രസന്നവതിയായി നാട്ടിലെ പൊതു കാര്യങ്ങൾകൊക്കെ മുൻപന്തിയിൽ നിൽക്കാറുള്ള ശ്രീജ കുമാരി വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ദുരിതപൂർണമായ ജീവിതസാഹചര്യങ്ങൾക്കിടയിലും ഏൽപ്പിക്കുന്ന ചുമതല വളരെ നന്നായി ചെയ്തു തീർക്കാൻ ശ്രീജ കുമാരി ശ്രദ്ധിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം വരെ തൊഴിലുറപ്പ് തൊഴിലിൽ ഏർപ്പെടുകയും തൊഴിലാളികൾക്ക് ഇന്നേക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വീട്ടിൽ പോയത്.
ഭർത്താവ് പി നാരായണൻ അട്ടക്കണ്ടം ( ഇന്റർലോക്ക് കമ്പനി കോട്ടയം ). മക്കൾ: ശ്യാം (വിദ്യാർത്ഥി എം ആർ എസ് വെള്ളച്ചാൽ),
ശില്പ (ജിഎച്ച്എസ്എസ് കാലിച്ചാനടുക്കം) സഹോദരങ്ങൾ ശശിധരൻ കക്കറ (ഡ്രൈവർ), സന്തോഷ്.