നേമത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊന്നു
തിരുവനന്തപുരം: മദ്യലഹരിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. നേമം സ്വദേശി ഏലിയാസാണ് (80) മരിച്ചത്. മകൻ ക്ലീറ്റസ് (52) സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി നേമം പഴയ കാരയ്ക്കാമണ്ഡപം സെന്റ് ആന്റണീസ് ചർച്ചിനടുത്താണ് സംഭവം നടന്നത്.മദ്യലഹരിയിലായിരുന്ന ക്ലീറ്റസ് പിതാവ് ഏലിയാസുമായി വാക്കുതർക്കത്തിലേർപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. അതേസമയം, ഏലിയാസിന് കുത്തേറ്റിരുന്നോ എന്ന സംശയവും പൊലീസ് പങ്കുവച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ