തപസ്യ സംഘാടന സെക്രട്ടറി കൊളവയലിലെ ഡോ.കെ.ബാലകൃഷ്ണൻ അന്തരിച്ചു
കാഞ്ഞങ്ങാട്: തപസ്യ കണ്ണൂർ -കാസർകോട് ജില്ല മേഖല സംഘാടന സെക്രട്ടറി കൊളവയലിലെ
ഡോ.കെ.ബാലകൃഷ്ണൻ (51) അന്തരിച്ചു.
പ്രമേഹം ബാധിച്ചതിനെ തുടർന്ന് വലതുകാൽ ഒരാഴ്ച മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് മുറിച്ചു മാറ്റിയിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ചികിൽസക്കിടെ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ചാണ് മരണം . കൊളവയൽ രാജരാജേശ്വരീ ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡൻ്റ് കൂടിയാണ്. കൊളവയലിലെ പരേതനായ കുഞ്ഞി തീയ്യൻ്റെയും ചിരുത കുഞ്ഞിയുടെയും മകനാണ് .ഭാര്യ: ഷൈനി .ഏകമകൾ: അറ്റ്ന ബി. കൃഷ്ണ .സഹോദരങ്ങൾ: നാരായണി ,സുമതി ,കൗസല്യ ,നിർമ്മല പരേതനായ കുമാരൻ .ശവസംസ്കാരം ശനിയാഴ്ച വൈകിട്ട് 5 മണിക്ക് പൊതു സ്മശാനത്തിൽ നടക്കും .